ജാനകി സിനിമയുമായി ബന്ധപ്പെട്ട് കേന്ദ്ര സെൻസർ ബോർഡ് തീരുമാനത്തിനെതിരെ തിരുവനന്തപുരത്തെ സെൻസർ ബോർഡ് ഓഫീസിലേക്ക് സിനിമ പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ സംയുക്ത സമരസമിതി പ്രതീകാത്മക ഉദ്ഘാടനം നടത്തി. പ്രൊഡ്യൂസർ അസോസിയേഷന് വേണ്ടി രഞ്ജിത് പ്രതിഷേധത്തിൽ പങ്കെടുത്തു. കേന്ദ്രമന്ത്രിയാണ് ഈ സിനിമയിലെ നായകൻ അദ്ദേഹത്തിന് അറിയാത്തത് അല്ലല്ലോ സിനിമ നിയമമെന്നും ശക്തമായ സമരം തുടരുമെന്നും രഞ്ജിത് പറഞ്ഞു. അമ്മ സംഘടനയ്ക്ക് വേണ്ടി ജയൻ ചേർത്തലയും പ്രതികരിച്ചു. പോസ്റ്റർ ഒട്ടിച്ചത് കഴിഞ്ഞതിന് ശേഷം കഥാപാത്രത്തിന്റെ പേര് മാറ്റണം എന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളതെന്നും ഇത് ചിലരുടെ വ്യക്തിതാത്പര്യമാണെന്നും ജയൻ ചേർത്തല പറഞ്ഞു. ആത്മയ്ക്ക് വേണ്ടി പൂജപ്പുര രാധാകൃഷ്ണനാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. നാളെ രാധാകൃഷ്ണൻ എന്റെ പേരിൽ നിന്ന് കളയേണ്ടി വന്നാൽ പിന്നെ ഞാൻ ഇല്ലെന്ന് പൂജപ്പുര രാധാകൃഷ്ണൻ പറഞ്ഞു.
കേന്ദ്ര സെൻസർ ബോർഡ് തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സിനിമ പ്രവർത്തകർ
