ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കു വഹിക്കുന്ന പോഷകമാണ് വിറ്റാമിന്‍ ബി 12 (കോബാലമിന്‍). ഇത് ശരീരത്തിന് സ്വയം ഉല്‍പാദിപ്പിക്കാന്‍ കഴിയില്ല. വിറ്റാമിന്‍ ബി 12 അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ മാത്രമാണ് ഇത് ശരീരത്തിലെത്തുക. കോശങ്ങളിലെ ജനിതക വസ്തുവായ ഡിഎന്‍എയുടെ സമന്വയത്തിന് കോബാലമിന്‍ ആവശ്യമാണ്. കൂടാതെ അസ്ഥിമജ്ജയില്‍ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തില്‍ വിറ്റാമിന്‍ ബി 12 നിര്‍ണായക പങ്ക് വഹിക്കുന്നു. വിളര്‍ച്ച, ക്ഷീണം, ബലഹീനത, ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍, ശ്രദ്ധക്കുറവ്, ഓര്‍മ്മക്കുറവ് എന്നിവയുള്‍പ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കോബാലമിന്റെ കുറവ് കാരണമാകും. പാലുല്‍പന്നങ്ങള്‍, ഇറച്ചി, മത്സ്യം, പൗള്‍ട്രി, ചീസ്, സിറിയലുകള്‍ തുടങ്ങിയ ഭക്ഷണങ്ങളില്‍ വിറ്റാന്‍ ബി12 അടങ്ങിയിട്ടുണ്ട്. മുതിര്‍ന്നവരില്‍ ഒരു ദിവസം 2.4 മൈക്രോം വൈറ്റമിന്‍ ബി12 ആവശ്യമുണ്ടെന്നാണ് കണക്ക്. ശരീരത്തില്‍ വിറ്റാമിന്‍ ബി12 അഭാവം അരുണരക്താണുക്കളുടെ ഉല്‍പാദനം കുറയ്ക്കുകയും ഇത് കലകളിലേക്ക് എത്തുന്ന ഓക്‌സിജന്റെ അളവില്‍ കുറവുണ്ടാക്കും. ഇത് വിളര്‍ച്ച, ക്ഷീണം എന്നിവ ഉണ്ടാക്കുകയും ആരോ?ഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. വൈറ്റമിന്‍ ബി 12ന്റെ അഭാവം ഉണ്ടായാല്‍ ശരീരം നല്‍കുന്ന സൂചനകള്‍ ശ്രദ്ധിക്കാതെ പോകരുത്. മരവിപ്പ്, ക്ഷീണം, ഓക്കാനം, വിശപ്പില്ലായ്മ, തളര്‍ച്ച, വിളര്‍ച്ച, ശരീരഭാരം കുറയുക, അസ്വസ്ഥത, നാവിലും വായിലും വേദന, കൈകാലുകള്‍ക്ക് തരിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ബോണ്‍മാരോ, രക്തം, നാഡീവ്യവസ്ഥ ഇവയെ എല്ലാം വിറ്റമിന്‍ ബി 12 ന്റെ അഭാവം ബാധിക്കും. ഇത് ചികിത്സിക്കാതിരുന്നാല്‍ തലച്ചോറിലെ കോശങ്ങള്‍ക്ക് ക്ഷതം സംഭവിക്കുകയും അരുണരക്ത കോശങ്ങള്‍ ഇല്ലാതാകുകയും ചെയ്യും. വിറ്റാമിന്‍ ബി 12 അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുന്നതുന്നതുന്നതിനൊപ്പം ജീവിത ശൈലിയിലും മാറ്റം വരുത്തേണ്ടതുണ്ട്. പുകവലി, മദ്യപാനം ഒഴിവാക്കുന്നതുലൂടെ മെച്ചപ്പെട്ട രീതിയില്‍ വൈറ്റമിന്‍ ബി 12 ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *