ആരോപണവുമായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. മുതിർന്നവർ, വിധവകൾ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽപ്പെട്ട 6.88 ലക്ഷം പേർക്കാണ് ചെറിയ തോതിൽ കേന്ദ്ര സഹായമുള്ളതെന്നും, അത് കേന്ദ്ര സർക്കാർ മുടക്കിയിരിക്കുകയാണ്, ഈ സാഹചര്യത്തിലാണ് കേന്ദ്ര സഹായവും സംസ്ഥാനം മൂൻകൂറായി നൽകിയത്. എന്നാൽ, അതും പെൻഷൻകാർക്ക് വിതരണം ചെയ്യാത്ത കേന്ദ്ര സർക്കാർ ക്ഷേമ പെൻഷൻകാരെ വലയ്ക്കുകയാണെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്ര വിഹിതം വിതരണം ചെയ്യേണ്ടത് പബ്ലിക് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റം എന്ന കേന്ദ്ര സർക്കാർ സംവിധാനം വഴിയാണ്. സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിക്കുമ്പോൾതന്നെ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാർ വിഹിതവും പിഎഫ്എംഎസിന്റെ കേരളത്തിലെ യുണിറ്റ് അധികൃതർക്ക് കൈമാറുന്നുണ്ട്. എന്നാൽ, ഗുണഭോക്താക്കളിൽ വലിയ വിഭാഗത്തിനും ഈ തുക ലഭിക്കുന്നില്ല. സംസ്ഥാന സർക്കാർ വിഹിതം മാത്രമാണ് ഇവരുടെ അക്കൗണ്ടുകളിൽ എത്തുന്നതെന്നും മന്ത്രി പറഞ്ഞു.