വിഴിഞ്ഞം തുറമുഖത്ത് ഈ മാസം 11ന് കപ്പലെത്തുമെന്ന് തുഖമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. ട്രയൽ റൺ 12ന് നടത്തുമെന്നും ഈ വർഷം തന്നെ കമ്മീഷനിംഗ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 12ന് എത്തുന്ന കപ്പലിന്റെ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും അന്ന് രാവിലെയോടെയാണ് ട്രയൽ റൺ നടത്തുക, കേന്ദ്ര ഷിപ്പിംഗ് മന്ത്രി ചടങ്ങിന് എത്തും, മുഖ്യമന്ത്രിയാണ് ഉദ്ഘാടകനെന്നും മന്ത്രി പറഞ്ഞു. കമ്മീഷനിംഗ് ഓണത്തിന് നടത്താനായേക്കുമെന്നാണ് കരുതുന്നത്. അന്തിമ തീരുമാനം പിന്നീട് അറിയിക്കുമെന്നും വി എൻ വാസവൻ കൂട്ടിച്ചേര്‍ത്തു ഏകദേശം 1500 കണ്ടെയ്നർ ഉള്ള കപ്പലാണ് വരുന്നത്. അഭിമാനകരമായ മുഹൂർത്തമാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.