കാഞ്ഞങ്ങാട്ടെ ആശുപത്രിക്ക് സമീപമുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ചതിനെ തുടർന്ന് ചില കുട്ടികൾക്ക് തലകറക്കവും ചിലർക്ക് തലവേദനയും മറ്റ് ചിലർക്ക് നെഞ്ചെരിച്ചിലും അനുഭവപ്പെട്ടത്. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. ആശുപത്രിക്ക് തൊട്ട് സമീപത്താണ് സ്കൂളുകൾ പ്രവർത്തിക്കുന്നത്. ആദ്യം പ്രദേശത്ത് ദുർഗന്ധം പടർന്നുവെന്നും അത് ശ്വസിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥികൾക്ക് അസ്വസ്ഥത ഉണ്ടായതെന്നുമാണ് വിവരം.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan