മസ്തിഷ്‌കത്തെ ഏറ്റവും ദുര്‍ബലപ്പെടുത്തുന്ന രോഗങ്ങളിലൊന്നാണ് ബ്രെയിന്‍ ട്യൂമര്‍. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുക മുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വരെ ബുദ്ധിമുട്ടിലാക്കുന്ന നാഡീ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും ഇത് കാരണമാകും. കുട്ടികളില്‍ പ്രത്യക്ഷപ്പെടുന്ന ബ്രെയിന്‍ ട്യൂമര്‍ തിരിച്ചറിയാന്‍ ശരീരം നല്‍കുന്ന സൂചനകള്‍ മാതാപിതാക്കള്‍ കണ്ടെല്ലെന്ന് നടക്കരുത്. വേഗത്തിലുള്ള രോഗ നിര്‍ണയം കുട്ടികളുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. തലച്ചോറിലെ കോശങ്ങളുടെ അസാധാരണമായ വളര്‍ച്ചയാണ് ബ്രെയിന്‍ ട്യൂമര്‍. ഇത് അപകടകരമായത് (അര്‍ബുദത്തിന് കാരണമാകുന്നത് ) അപകടമില്ലാത്തത് ( അര്‍ബുദത്തിന് കാരണമാകാത്തത്, വളര്‍ച്ചാനിരക്ക് കുറഞ്ഞത്) എന്നിങ്ങനെ രണ്ട് തരത്തിലുണ്ട്. രാവിലെയുള്ള അവസഹിയമായ തലവേദന, ഓക്കാനം എന്നിയവാണ് പ്രാരംഭ ഘട്ടത്തിലെ ലക്ഷണങ്ങള്‍. ചികിത്സിച്ചില്ലെങ്കില്‍ ബ്രെയിന്‍ ട്യൂമര്‍ ജീവന്‍ നഷ്ടപ്പെടുന്ന ഘട്ടത്തിലേക്ക് നയിച്ചേക്കാം. കുട്ടികളില്‍ ബ്രെയിന്‍ ട്യൂമര്‍ ലക്ഷണങ്ങളില്‍ ഓക്കാനം, ഛര്‍ദ്ദി: ഇത് പലപ്പോഴും ഇന്‍ഫ്‌ലുവന്‍സ പോലുള്ളതിന്റെ ലക്ഷണങ്ങളാണെങ്കിലും സ്ഥിരമായ തലവേദനയ്ക്കൊപ്പം ഉണ്ടാകുന്നത് മസ്തിഷ്‌ക ട്യൂമറുമായി ബന്ധപ്പെട്ടതാണ്. രാവിലെ വഷളാകുകയും വിട്ടുമാറാതെ നില്‍ക്കുന്നതുമായ തലവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും വൈദ്യ സഹായം തേടണം. ഇത് ചിലപ്പോള്‍ ബ്രെയിന്‍ ട്യൂമറുമായി ബന്ധപ്പെട്ടതാണ്. ബ്രെയിന്‍ സ്റ്റബ്ബിനോട് ചേര്‍ന്ന് ട്യൂമര്‍ പ്രത്യക്ഷപ്പെടുന്നത് ശരീരത്തിന്റെ ബാലന്‍സ് മെക്കാനിസത്തെ താറുമാറാക്കാം. ഇത് കുട്ടികളില്‍ ഏകോപന ബുദ്ധിമുട്ടുകള്‍ക്കും അസന്തുലിതാവസ്ഥയ്ക്കും ഇടയാക്കും. ഇടയ്ക്കിടെ മൂഡ് മാറുന്നത്, എല്ലാത്തില്‍ നിന്നും ഉള്‍വലിയുക, ആക്രമണ സ്വഭാവം തുടങ്ങിയ കുട്ടികളിലെ പ്രകടമായ മാറ്റങ്ങളും ബ്രെയിന്‍ ട്യൂമര്‍ ലക്ഷണങ്ങളാകാറുണ്ട്. തലച്ചോറിന്റെ ഉപരിഭാഗത്തില്‍ ട്യൂമര്‍ പ്രത്യക്ഷപ്പെടുന്ന കുട്ടികളില്‍ അപസ്മാരം ട്രിഗര്‍ ചെയ്യാന്‍ സാധ്യതയുണ്ട്.