സിറോ മലബാര്‍ സഭ കുര്‍ബാനത്തര്‍ക്കത്തില്‍ അനുനയനീക്കം സജീവം. ഏകീകൃത കുര്‍ബാന അർപ്പിക്കാത്ത വൈദികര്‍ക്കെതിെര നടപടി എടുക്കില്ലെന്നാണ് സൂചന. ഞായറാഴ്ച ഒരുതവണ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്നാണ് ഉപാധി. അതേസമയം, കുര്‍ബാന അര്‍പ്പിക്കാത്ത വൈദികരെ സഭയില്‍ നിന്ന് പുറത്താക്കുമെന്ന മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലറിനെതിരെ അഞ്ച് ബിഷപ്പുമാര്‍ പുറപ്പെടുവിച്ച വിയോജനക്കുറിപ്പ് ഫരിദാബാദ് രൂപത ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ശരിവച്ചു. രണ്ടുദിവസമായി നടന്ന സഭയുടെ സമ്പൂര്‍ണ സിനഡിലെ ചര്‍ച്ചകളില്‍ ഇരുപക്ഷവും വീട്ടുവീഴ്ചയ്ക്ക് തയ്യാറായി എന്നാണ് സൂചന. ഇതോടെയാണ് സമവായത്തിന് സാധ്യത തുറന്നത്. എറണാകുളം–അങ്കമാലി അതിരൂപതയിലെ വൈദീകര്‍ക്ക് ജനാഭിമുഖ കുര്‍ബാനയ്ക്ക് അനുമതി നല്‍കുന്നതിനൊപ്പം, ഞായറാഴ്ചകളിലെ കുര്‍ബാനകളില്‍ ഒന്ന് സിനഡ് അംഗീകരിച്ച ഏകീകൃത കുര്‍ബാനയാക്കും എന്നാണ് വിവരം.