കൂത്താട്ടുകുളം തട്ടികൊണ്ടുപോകൽ സംഭവത്തിൽ പൊലീസ് വീഴ്ചയിൽ റിപ്പോർട്ട് തേടിയെന്ന് റൂറൽ എസ്.പി വൈഭവ് സക്സേന. വീഴ്ചയുണ്ടെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കലാ രാജുവിന്റെ മൊഴി രേഖപ്പെടുത്താൻ അപേക്ഷ നൽകി, കേസിൽ അറസ്റ്റ് ഉടനെന്നും എസ്.പി പറഞ്ഞു.വിചിത്രവാദവുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ രംഗത്തെത്തി. കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത് കോൺഗ്രസാണെന്ന് അദ്ദേഹം ആരോപിച്ചു. അവിശ്വാസ പ്രമേയത്തിന് നാല് ദിവസം മുമ്പാണ് കലാ രാജുവിനെ കാണാതായതെന്നും കലാ രാജു എവിടെയായിരുന്നു എന്ന് വ്യക്തമാക്കട്ടെ എന്നും സി എൻ മോഹനൻ പറഞ്ഞു.
കൂത്താട്ടുകുളം തട്ടികൊണ്ടുപോകൽ സംഭവത്തിൽ പൊലീസ് വീഴ്ചയിൽ റിപ്പോർട്ട് തേടിയെന്ന് റൂറൽ എസ്.പി വൈഭവ് സക്സേന
