കുവൈത്ത്തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിൽ എത്തിക്കും. രാവിലെ പത്തരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, കെ സുരേന്ദ്രൻ തുടങ്ങിയവരും വിമാനത്താവളത്തിൽ എത്തിച്ചേർന്നിട്ടുണ്ട്.വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിക്കുക. മൃതദേഹം പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിൽ മരിച്ചവരുടെ വീടുകളിൽ എത്തിക്കും. മരിച്ചവരുടെ ബന്ധുക്കളും വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്.