1 8

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിനെ മറികടന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ ലോകത്തെ രണ്ടാമത്തെ ഏറ്റവും മൂല്യമുള്ള കമ്പനി. ബുധനാഴ്ച അപ്രതീക്ഷിത നിലവാരത്തിലേക്ക് കമ്പനിയടെ ഓഹരി വില ഉയര്‍ന്നതാണ് ആപ്പിളിനെ മറികടന്ന് മുന്നേറാന്‍ എന്‍വിഡിയയെ സഹായിച്ചത്. നിലവില്‍ 3 ലക്ഷം കോടി ഡോളറിന് മുകളിലാണ് കമ്പനിയുടെ വിപണി മൂല്യം. കൂടുതല്‍ വ്യക്തിഗത നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഓഹരി വിഭജനത്തിന് കമ്പനി തയ്യാറെടുക്കുകയാണ്. നാളെ ഇത് പ്രാബല്യത്തില്‍ വരും. ഇത് കമ്പനിയുടെ വിപണി മൂല്യം ഇനിയും ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2007ല്‍ ഐഫോണ്‍ അവതരിപ്പിച്ചതിന് പിന്നാലെ ദീര്‍ഘകാലമായി ആപ്പിളിന് ഉണ്ടായിരുന്ന ആധിപത്യമാണ് എന്‍വിഡിയ മറികടന്നത്. 3.012 ലക്ഷം കോടി ഡോളറാണ് എന്‍വിഡിയയുടെ വിപണി മൂല്യം. ആപ്പിളിന്റേത് 3.003 ലക്ഷം കോടി ഡോളറാണ്. അതേസമയം ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനി എന്ന സ്ഥാനം ടെക് കമ്പനിയായ മൈക്രോസോഫ്റ്റ് നിലനിര്‍ത്തി. 3.15 ലക്ഷം കോടി ഡോളറാണ് മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *