എസ്1 ശ്രേണിയില്‍ വലിയ ആനുകൂല്യങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഓല. പുതുതായി അവതരിപ്പിച്ചിരിക്കുന്ന ഓഫറിനു കീഴില്‍ എസ്1 എക്സ് ഇലക്ട്രിക് സ്കൂട്ടര്‍ ഇപ്പോള്‍ 74,999 രൂപയുടെ പ്രാരംഭ വിലയ്ക്ക് വാങ്ങാം. നിങ്ങളുടെ പഴയ പെട്രോള്‍ സ്കൂട്ടറിന് ആകര്‍ഷകമായ എക്സ്ചേഞ്ച് ഡീല്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് ഓല എത്തുന്നത്. ഓല എസ്1 എക്സ് എക്സ്ചേഞ്ചിലൂടെ വാങ്ങുമ്പോള്‍ പഴയ സ്കൂട്ടറുകള്‍ക്ക് കണ്ടീഷന്‍ അനുസരിച്ച് പരമാവധി 40,000 രൂപ വരെ ഓഫര്‍ കിട്ടും. അതേസമയം എസ്1 പ്രോ അല്ലെങ്കില്‍ എസ്1 എയര്‍ മോഡലുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഓല ഇലക്ട്രിക് സ്കൂട്ടര്‍ വെറും 7 ദിവസത്തിനുള്ളില്‍ ഹോം ഡെലിവറി ചെയ്യുമെന്ന ഉറപ്പും നല്‍കുന്നുണ്ട്. ഇതിനോടൊപ്പം തന്നെ അധിക ആനൂകൂല്യമായി 15,000 രൂപ വിലക്കിഴിവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി എസ്1 എക്സ്+ വേരിയന്റിന് 5,000 ഡിസ്കൗണ്ടാണ് കമ്പനി ഈ മാസത്തേക്കായി ഒരുക്കിയിരിക്കുന്നത്. പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന ഈ ഓഫറുകളും ആനുകൂല്യങ്ങളും 2024 മെയ് മാസം അവസാനം വരെ മാത്രമേ സാധുതയുള്ളൂ എന്നതും ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം സാധുതയുള്ള കാര്‍ഡ് പെയ്മെന്റുകള്‍ക്ക് അധികമായി 10,000 രൂപയും ലാഭിക്കാനാവും. ഇവി വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ആശങ്കകളൊന്നുമില്ലാതെ മുന്നോട്ടു പോവാന്‍ ഓരോ ട1 മോഡലിനും 8 വര്‍ഷത്തെ അല്ലെങ്കില്‍ 80,000 കി.മീ ബാറ്ററി വാറണ്ടിയും അധിക ചിലവില്ലാതെ ലഭ്യമാണ്.