കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ തിരുവനന്തപുരം നഗരത്തിൽ ഉണ്ടായ വെള്ളക്കെട്ടിന് പരിഹാരം കാണാത്ത മേയർ ആര്യാ രാജേന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സ്മാര്‍ട് സിറ്റി പണി നടക്കുന്നതിനാൽ നഗരത്തിൽ പല റോഡുകളിലൂടെയുമുള്ള ഗതാഗതം ബുദ്ധിമുട്ടേറിയതാണ്. ഈ സാഹചര്യത്തിൽ കോര്‍പ്പറേഷൻ ഭരണത്തിലുണ്ടായ വീഴ്ചയാണ് വെള്ളക്കെട്ടിന് കാരണം എന്നാരോപിച്ചാണ് ബിജെപി കോര്‍പറേഷൻ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. നഗരസഭാ ഓഫീസിനകത്തേക്ക് കടന്ന ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ബാരിക്കേട് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു.
മേയർ ആര്യാ രാജേന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം
