Untitled design 20240517 170119 0000

മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലില്‍ വിവാദമൊന്നുമില്ല, അന്ന് ചെറിയാൻ ഫിലിപ്പിന്‍റെ ഫോണില്‍ നിന്നാണ് ബ്രിട്ടാസ് വിളിച്ചതെന്നും എല്ലാവരുമായി ചര്‍ച്ച നടത്തിയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാൻ ജോൺ ബ്രിട്ടാസ് തന്നെ വിളിച്ച് ഉമ്മൻചാണ്ടിയോട് സംസാരിക്കാൻ ആവശ്യപ്പെട്ടുവെന്നായിരുന്നു ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തല്‍. എന്നാൽ സംഭവം വിവാദമായതോടെ താൻ ഉമ്മൻചാണ്ടിയോട് കാണിച്ച അനീതിയെ കുറിച്ചാണ് പുസ്തകത്തില്‍ എഴുതാൻ ശ്രമിച്ചതെന്നും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാകാം അത് വിവാദമാകുന്നതെന്നും ജോസഫ് മുണ്ടക്കയം പ്രതികരിച്ചു. ഒരേയൊരു കോൾ മാത്രമാണ് തനിക്ക് വന്നതെന്നും, പിന്നീട് ഇതിന്‍റെ തുടര്‍ ചര്‍ച്ചയില്‍ ആരൊക്കെ ഇടപെട്ടുവെന്ന് തനിക്കറിയില്ലെന്നും താൻ പിന്നെ അതിന്‍റെ ഭാഗമായിട്ടില്ലെന്നും ജോൺ മുണ്ടക്കയം വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *