ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമ നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. പൃഥ്വിരാജും ബേസിൽ ജോസഫും പങ്കെടുത്ത പ്രമോഷൻ വീഡിയോസ് എല്ലാം തന്നെ ഇതിനോടകം വൈറലായി കഴിഞ്ഞു. ഈ കഴിഞ്ഞ ദിവസം സിനിമയുടെ പ്രമോഷനു വേണ്ടി സംഘടിപ്പിച്ച പരിപാടിയിൽ അവതാരക പൃഥ്വിരാജിനോടും ബേസിലിനോടും ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയിലെ ഹീറോ ആരാണ് വില്ലൻ ആരാണ് എന്ന് ചോദിക്കുന്നുണ്ട്, അല്ലെങ്കിൽ ഈ സിനിമയിലെ ഏറ്റവും കൂടുതൽ കിളിപോയ അളിയൻ ആരാണ് എന്നും ചോദിക്കുന്നുണ്ട്. ഈ ചോദ്യങ്ങൾക്ക് പൃഥ്വിരാജ് നൽകിയ മറുപടി ഈ സിനിമയിലെ ഏറ്റവും കിളിപോയ അളിയൻ ആരാണെന്നും, കഥയിലെ നായകനും വില്ലനും ആരാണെന്നും മനസ്സിലാക്കുന്നതാണ് ഈ സിനിമയുടെ കഥ. അത് ഇപ്പോൾ പറയാൻ കഴിയില്ലല്ലോ എന്നാണ്. അതിനു മറുപടിയായി അവതാരക പറയുന്നുണ്ട് എങ്കിൽ ഞങ്ങൾ സിനിമ കണ്ടുതന്നെ അറിഞ്ഞോളാമെന്ന്. മെയ് 16 ആം തീയതി ആണ് ഈ സിനിമയുടെ റിലീസ്. ഇന്റർവ്യൂസിനെക്കാൾ മനോഹരമായിരിക്കും സിനിമ എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan