കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണതരംഗ മാപ്പിൽ സ്ഥാനം പിടിച്ച് കേരളവും. ആദ്യമായാണ് കേരളം ഈ മാപ്പിൽ എത്തുന്നത്. ഈ വർഷം ഇതുവരെ കേരളത്തിൽ ഉഷ്ണതരംഗം അനുഭവപ്പെട്ടത് അഞ്ചുദിവസമാണ്. ഒഡിഷയാണ് ഉഷ്ണതരംഗ ദിവസങ്ങളിൽ മുന്നിൽ -18 ദിവസം. രണ്ടാംസ്ഥാനത്ത് പശ്ചിമബംഗാളാണ് -15 ദിവസം. തമിഴ്‌നാട്ടിൽ ഏഴുദിവസം. കർണാടകത്തിൽ എട്ടുദിവസവും. ഈവർഷം കേരളത്തിൽ ഏപ്രിലിൽ 16 ദിവസം 40 ഡിഗ്രിയോ അതിനുമുകളിലോ താപനില രേഖപ്പെടുത്തി. അതോടൊപ്പം ഈ മാസം ഏഴ്, എട്ട് തീയതികളിൽ സംസ്ഥാനത്താകെ മഴയുണ്ടായേക്കാമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.