സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ വൈകാരികമായ വിശദീകരണവുമായി ഇപി ജയരാജൻ . ബിജെപിയോടുള്ള പോരാട്ടത്തിന്റെ ചരിത്രം പറഞ്ഞ് ആണ് ഇപി തന്റെ ഭാഗം വിശദീകരിച്ചത്. ദല്ലാൾ നന്ദകുമാർ തന്നെ കുടുക്കാൻ ശ്രമിച്ചു. തനിക്കെതിരെ ഗൂഢാലോചന നടക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി . യോഗത്തിൽ മറ്റ് നേതാക്കളാരും ഇപി ജയരാജനെ കുറ്റപ്പെടുത്തിയില്ല. കൂടിക്കാഴ്ചയുടെ വിവരങ്ങൾ തുറന്നു പറഞ്ഞത് സംശയങ്ങൾ ഒഴിവാക്കാനായിരുന്നു . ദല്ലാളുമായുള്ള ബന്ധം നേരത്ത ഉപേക്ഷിച്ചു. ഇടതുമുന്നണിയെ ആക്രമിക്കാൻ ലക്ഷ്യമിട്ടാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്, ജാവ്ദേക്കറെ കണ്ടതിൽ പ്രത്യേകിച്ച് ഒന്നുമില്ലെന്നും ചില മാധ്യമങ്ങളും ഗൂഢാലോചനയിൽ പങ്കാളിയായെന്നും അദ്ദേഹം വിമർശിച്ചു.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan