കഴിഞ്ഞ ദിവസം വിവാഹിതരായ നടന് ദീപക്കിന്റെയും നടി അപര്‍ണയുടേയും യാത്രകള്‍ക്ക് കൂട്ടായി ബെന്‍സിന്റെ ആഡംബരം. വിവാഹത്തിന് മുന്നോടിയായി ദീപക് റോഡ്വേ കാര്‍സില്‍ നിന്നാണ് ബെന്‍സിന്റെ ചെറു എസ്യുവി ജിഎല്‍എ സ്വന്തമാക്കിയത്. മലര്‍വാടി ആര്‍ട്സ് ക്ലബിലൂടെ മലയാളികളുടെ പ്രിയ നടനായി മാറിയ ദീപക്കും ഞാന്‍ പ്രകാശനിലൂടെ അരങ്ങേറിയ അപര്‍ണയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ബെന്‍സ് നിരയിലെ ഏറ്റവും ചെറിയ എസ്യുവി ജിഎല്‍എയുടെ 200ഡി എന്ന ഡീസല്‍ മോഡലാണ് ദീപക് സ്വന്തമാക്കിയത്. 2019 മോഡല്‍ വാഹനമാണ് ഈ ജിഎല്‍എ. മെഴ്സിഡീസ് ബെന്‍സിന്റെ ചെറു എസ്യുവി ജിഎല്‍എ 200ഡിക്ക് കരുത്തു പകരുന്നത് 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ്. 134 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഈ വാഹനം ഉത്പാദിപ്പിക്കും. വേഗം 100 കിലോമീറ്റര്‍ കടക്കാന്‍ 9.9 സെക്കന്‍ഡ് മാത്രം മതി ഈ കരുത്തന്.