സിനിമയുടെ ട്രെയിലറിൽ കാണിച്ചത് സിനിമയുടെ ഭാഗമല്ലാത്തത് കാണുന്നവരെ വഞ്ചിക്കുന്നതിന് സമമാണ് എന്ന രീതിയില്‍ നല്കിയ ഹര്‍ജിയിൽ ജസ്റ്റിസുമാരായ പി എസ് നരസിംഹ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രഖ്യാപിച്ചു. ഒരു സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഇറക്കിയ ട്രെയിലറിലെ ഏതെങ്കിലും ഭാഗം സിനിമയിൽ ഉൾപ്പെടുത്താത്തത് ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് കുറ്റമല്ലെന്നും, അത് സിനിമ അണിയറക്കാരുടെ സേവനത്തിലെ പോരായ്മയായി കണക്കാക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബോളിവുഡ് സിനിമയായ ഫാനിന്റെ ട്രെയിലറിലെ ഒരു ഗാനം സിനിമയില്‍ ഒഴിവാക്കിയതിനെതിരെ സ്കൂൾ അധ്യാപികയായ അഫ്രീൻ ഫാത്തിമ സെയ്ദിക്ക് നല്കിയ കേസിൽ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസിനെതിരെ 10,000 രൂപ നഷ്ടപരിഹാരം വിധിച്ചിരുന്നു. എന്നാല്‍ അതില്‍ യാഷ് രാജ് നല്കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ വിധി.
ട്രെയിലറിൽ കാണിച്ച ഏതെങ്കിലും ഭാഗം സിനിമയിൽ ഉൾപ്പെടുത്താത്തത് കുറ്റമല്ലെന്ന് സുപ്രിംകോടതി
