സംസ്ഥാനത്ത് ട്രെയിനിൽ ടിടിഇയ്ക്ക് നേരെ വീണ്ടും ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയിൽ ടിടിഇ ജയ്സൺ ആണ് ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് മുന്നോടിയായാണ് സംഭവം. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെ ഭിക്ഷക്കാരൻ ടിടിഇയെ ആക്രമിക്കുകയായിരുന്നു.ട്രെയിൻ പുറപ്പെട്ട ഉടൻ ഒരാൾ ആളുകളെ തള്ളിമാറ്റി ട്രെയിനിലേക്ക് കയറി, തുടർന്ന് ഇയാളോട് ടിക്കറ്റ് ചോദിച്ചപ്പോൾ ടിക്കറ്റില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. വീണ്ടും ചോദിച്ചപ്പോൾ ടിടിഇയെ മുഖത്തടിക്കുകയായിരുന്നു. ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും എല്ലാവരെയും തട്ടിമാറ്റി ഓടുന്ന ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.
സംസ്ഥാനത്ത് ട്രെയിനിൽ ടിടിഇയ്ക്ക് നേരെ വീണ്ടും ആക്രമണം
