സ്വതന്ത്രമായ വ്യക്തിത്വമുള്ള കഥകള്‍. ഭാഷയുടെ ലാളിത്യവും രചനയുടെ സൗന്ദര്യവും കൊണ്ട് അനുവാചകരെ തന്നിലേക്ക് അടുപ്പിക്കുന്നവ. പാരായണ സുഭഗമായ ലളിത ഘടനയിലൂടെ മിഴിവാര്‍ന്ന കഥാപാത്രങ്ങളെ ജി. വാസുദേവന്‍ സൃഷ്ടിച്ചിട്ടുണ്ട്. മനുഷ്യബന്ധങ്ങളുടെ ഉള്ളിലേക്ക് നോക്കാനാണ് കഥാകൃത്ത് ശ്രമിക്കുന്നത്. പൊരുത്തക്കേടുകള്‍ക്കും അസ്വാരസ്യങ്ങള്ക്കുമിടയില് കിടന്നു വീര്‍പ്പുമുട്ടുന്ന മനസ്സുകളെ തേടിയാണ് വാസുദേവന്റെ യാത്ര. പ്രണയത്തിന്റെ രസവിന്യാസങ്ങള്‍ കൈയ്യൊതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു എഴുത്തുകാരന്. ‘വഴിപാട്’. ജി. വാസുദേവന്‍. മംഗളോദയം. വില 94 രൂപ.