ഹൈക്കോടതിയിൽ ഹർജി നൽകി അരവിന്ദ് കെജ്രിവാൾ. അറസ്റ്റ് നിയമ വിരുദ്ധമാണെന്നും ഇടപെടണമെന്നുo ആവശ്യപ്പെട്ടാണ് അരവിന്ദ് കെജ്രിവാൾ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇ ഡി കൂടുതൽ സ്ഥലങ്ങളിലേക്ക് പരിശോധന വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കെ.കവിതയുടെ ബന്ധുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും എം എൽ എ ഗുലാം സിങ്ങിൻ്റെ വീട്ടിലുമാണ് ഇന്ന് ഇഡി പരിശോധന നടത്തിയത്. പഞ്ചാബിലെ മദ്യനയത്തിലും ഇഡി അന്വേഷണം നടത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇഡി കസ്റ്റഡിയിലുളള കെജ്രിവാളിനെ സിബിഐയും കസ്റ്റഡിയിൽ വാങ്ങും.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan