ശബരിമല പാക്കേജിൽ വിവിധ ജില്ലകളിലായി 79 റോഡുകളുടെ നവീകരണത്തിന് 356.97 കോടി രൂപയുടെ പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകി. പദ്ധതി വിഹിതം ഉപയോഗിച്ച് 67 റോഡുകൾക്കായി 326.97 കോടി രൂപയുടേയും പദ്ധതിയേതര വിഭാഗത്തിൽ 12 റോഡുകൾക്കായി 30 കോടി രൂപയുടേയും പ്രവൃത്തിയാണ് നടത്തുക. ആകെ 386 കിലോമീറ്ററോളം റോഡിന്റെ കൂടി നവീകരണം നടത്തും.
ശബരിമല പാക്കേജിൽ വിവിധ ജില്ലകളിലായി 79 റോഡുകളുടെ നവീകരണത്തിന് 356.97 കോടി രൂപയുടെ പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകി
