തൊഴിലാളികള്‍ക്കായി ശ്രമിക് ന്യായ് ഗ്യാരണ്ടി എന്ന പേരിലുള്ള എട്ടിന ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ആരോഗ്യസുരക്ഷാ പദ്ധതി ഉറപ്പാക്കുന്ന ആരോഗ്യം അവകാശം എന്ന ചട്ടം കൊണ്ടുവരും, ദേശീയ മിനിമം വരുമാനം 400 രൂപയാക്കി ഉയർത്തും, നഗരങ്ങളിലെ യുവതീയുവാക്കൾക്ക് തൊഴിൽ ഗ്യാരന്റി പദ്ധതി, അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതി, തൊഴിലാളി വിരുദ്ധമായ തൊഴിൽ നിയമങ്ങൾ പുനഃപരിശോധിക്കും, ജാതി സെൻസസ് ഉറപ്പ് നൽകും, പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണപരിധി എടുത്ത് കളയും, ആദിവാസി വനസുരക്ഷാ നിയമങ്ങൾ സംരക്ഷിക്കും എന്നീ എട്ടിന പദ്ധതികൾ ബെംഗളൂരുവില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എഐസിസി അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയാണ് പ്രഖ്യാപിച്ചത്.
തൊഴിലാളികള്‍ക്കായി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
