ബിജെപിയിലേക്ക് ചേരാൻ ഒരു കോൺഗ്രസ് നേതാവിനും കേരളത്തിൽ മടിയില്ല എന്ന നില വന്നാൽ എന്താണവസ്ഥയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എകെ ആന്റണിയുടെ മകൻ പോയി, കെ കരുണാകരന്റെ മകൾ പോയിക്കൊണ്ടിരിക്കുന്നു. നാളെ ആരാണ് പോവുകയെന്ന് പറയാനാവില്ല. കോൺഗ്രസിന്റെ വിശ്വാസ്യതയാണ് ഇല്ലാതാവുന്നത്. ആര് പോകുന്നു എന്നതല്ല. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടുകളാണ് കാരണമെന്നും, കോൺഗ്രസിലെ ഡസൻ കണക്കിനാളുകൾ ഓരോ ദിവസവും ബിജെപിയിലേക്ക് ചേക്കേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിലെ ഡസൻ കണക്കിനാളുകൾ ഓരോ ദിവസവും ബിജെപിയിലേക്ക് ചേക്കേറുകയാണെന്ന് എംവി ഗോവിന്ദൻ
