പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാര്‍ത്താ സമ്മേളനത്തിന് എത്താൻ വൈകിയതിന്റെ പേരിൽ കെപിസിസി പ്രസിഡന്റ് കുപിതനായ സംഭവത്തിലുള്ള പ്രതിഷേധം വിഡി സതീശൻ എഐസിസി നേതൃത്വത്തെ അറിയിച്ചു. ഇതേതുടർന്ന് കെസി വേണുഗോപാൽ പ്രശ്ന പരിഹാരത്തിനായി ഇരു നേതാക്കളോടും സംസാരിച്ചു. ഇരു നേതാക്കളോടും സംയുക്ത വാര്‍ത്താ സമ്മേളനം വിളിക്കാനും എഐസിസി നേതൃത്വം നിര്‍ദ്ദേശിച്ചു. എന്നാൽ വിഡി സതീശൻ മാധ്യമങ്ങളെ കാണാൻ തയ്യാറായില്ല.
എഐസിസി നേതൃത്വത്തോട് പരാതിപ്പെട്ട് വിഡി സതീശൻ
