ചില കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമാക്കിയാണ് സി.പി.എമ്മിന്റെ പ്രചാരണ രീതിയെന്നും, കേരളത്തില്‍ എല്‍.ഡി.എഫ് വര്‍ഗീയ ധ്രുവീകരണം നടത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ മുഖാമുഖം സ്റ്റേജ് മാനേജ്‌മെന്റ് ഷോയാണെന്നും, ചോദ്യകര്‍ത്താക്കളെ മുന്‍കൂട്ടി നിശ്ചയിച്ച് മുന്‍കൂര്‍ ചോദ്യങ്ങള്‍ നല്‍കി, സര്‍ക്കാരിനെതിരെ ഒരു ചോദ്യവും ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് മുഖാമുഖം നടത്തുന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. അതോടൊപ്പം
വിദ്യാർഥികളേയും ചെറുപ്പക്കാരേയും കാണാൻ മുഖ്യമന്ത്രി പോകുമ്പോൾ സെക്രട്ടേറിയറ്റിന് മുമ്പിൽ സി.പി.ഒ. ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ പുല്ലുതിന്നും ശവമഞ്ചത്തിൽ കിടന്നും മുട്ടിലിഴഞ്ഞും സമരം ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.