പ്രേമലു എന്ന പുതിയ മലയാള ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയിരിക്കുകയാണ് നടി മമിത. റീനു എന്ന നായികാ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മമിത എത്തിയത്. ജി വി പ്രകാശ് കുമാര്‍ ചിത്രത്തിലുടെ തമിഴിലും മമിത നായികയായി എത്തുകയാണ്. ജി വി പ്രകാശ് കുമാര്‍ ചിത്രം ‘റിബലി’ലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുന്നു. നികേഷ് ആര് എസാണ് സംവിധായകന് ചിത്രത്തിലേതായി പുറത്തുവിട്ട ഗാനം നായകന് ജി വി പ്രകാശിന്റെ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. മമിത നായികയായി എത്തുന്ന തമിഴ് ചിത്രം എങ്ങനെയായിരിക്കും എന്നതിന്റെ ആകാംക്ഷയിലാണ് മലയാളി ആരാധകര്‍. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അരുണ്‍ രാധാകൃഷ്ണനാണ്. ജി വി പ്രകാശ് കുമാര്‍ സംഗീതവും നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയുമുള്ള റിബല്‍ പ്രദര്‍ശനത്തിന് എത്തുക 22ന് ആണ്.