തപിച്ചുനിറയാനും മറിയാനും കലങ്ങാനും ഉള്ളതാണ് ഏത് അനുരാഗവും. ഉന്മാദത്തിന്റെ ആ പീഠഭൂമിയില്‍ നിന്നുകൊണ്ട് സമഗ്രമായ തിരിച്ചറിവിന്റെ അനുഭവമൊഴിഞ്ഞ ഉടലും മനസ്സുമായി പ്രണയിതാക്കള്‍ ആത്മാവിഷ്‌കാരം നേടുന്നതിന്റെ കാവ്യമുദ്രകള്‍. മലയാളത്തിന്റെ അനശ്വരപ്രണയ കവിതകളുടെ സമ്മേളനം. പി. കുഞ്ഞിരാമന്‍ നായര്‍, വൈലോപ്പിള്ളി, എന്‍.വി. കൃഷ്ണവാര്യര്‍, ഒ.എന്‍.വി., സുഗതകുമാരി, വി. മധുസൂദനന്‍ നായര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഡി. വിനയചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍… ഏതു തലമുറയെയും മോഹിപ്പിക്കുന്ന പ്രണയകവിതകളുടെ അപൂര്‍വ്വ സമാഹാരം. ‘മലയാളത്തിന്റെ പ്രണയ കവിതകള്‍’. രണ്ടാം പതിപ്പ്. എഡിറ്റര്‍ – വി ആര്‍ സുധീഷ്. ഡിസി ബുക്‌സ്. വില 284 രൂപ.