വയനാട്ടിലെ മാനന്തവാടിയിലെ കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉന്നതലയോഗം വിളിച്ചു. വനമന്ത്രിയും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. അതോടൊപ്പം ആന്റീന റസീവർ എന്നിവയിൽ മോഴയാന ബേലൂര്‍ മഖ്നയുടെ സാന്നിധ്യം കണ്ടെത്തി. ആനയിപ്പോൾ ട്രാക്കിംഗ് ടീമിന്റെ വലയത്തിലാണ്. വെറ്ററിനറി ടീം കാട്ടിലേക്ക് പോവുകയാണ്, കൃത്യം സ്ഥലം കിട്ടിയാല്‍ വെറ്ററിനറി സംഘം മയക്കുവെടി വയ്ക്കാനായി നീങ്ങുമെന്നാണ് സൂചന. ഇന്നലെ രാവിലെ മുതല്‍ ആനയ്ക്ക് പിന്നാലെ ദൗത്യസംഘം ഉണ്ടെങ്കിലും മയക്കുവെടി ശ്രമം ഫലിച്ചില്ല. ആന അതിവേഗത്തില്‍ നീങ്ങുന്നതാണ് ദൗത്യത്തിന് പ്രതിസന്ധിയായത്.