വോട്ടര്‍മാരുടെ കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. ഇതുവരെ രാജ്യത്ത് 96.88 കോടി വോട്ടര്‍മാരാണ് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാള്‍ 7.2 കോടി വോട്ടര്‍മാരാണ് കൂടുതലുള്ളത്.18 മുതൽ 29 വയസ്സ് വരെയുള്ള 1,84,81,610 വോട്ടര്‍മാരും, 20 മുതൽ 29 വയസ്സുവരെയുള്ള 19 കോടി 74 ലക്ഷം വോട്ടര്‍മാരുമാണുള്ളത്.
വോട്ടര്‍മാരുടെ കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
