സംസ്ഥാനത്തെ വികസന കവാടമായ വിഴിഞ്ഞം തുറമുഖം മേയില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും ഔട്ടര്‍ റിങ് റോഡ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. ചൈന മാതൃകയില്‍ ഡെവലപ്മെന്‍റ് സോണ്‍ തുടങ്ങും. വിഴിഞ്ഞത്തെ അതിദരിദ്രരെ പ്രത്യേക പരിഗണന നല്‍കി ഉയര്‍ത്തും. പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെന്നും. ഇക്കോടൂറിസത്തിലും സ്വകാര്യ സ്വകാര്യ പങ്കാളിത്തം വരും. അതിനായി 5000 കോടി രൂപ ഇത്തരത്തില്‍ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.