ഫ്രഞ്ച് വാഹന ബ്രാന്‍ഡായ സിട്രോണ്‍ ഇന്ത്യ പ്ലസ്, മാക്‌സ് എന്നീ പുതിയ ഓട്ടോമാറ്റിക് വേരിയന്റുകള്‍ അവതരിപ്പിച്ചുകൊണ്ട് ഇ3 എയര്‍ക്രോസ് എസ്യുവി മോഡല്‍ ലൈനപ്പ് വിപുലീകരിച്ചു. പ്ലസ് വേരിയന്റിന് 12.85 ലക്ഷം രൂപയും മാക്സ് വേരിയന്റിന് അഞ്ച് സീറ്ററിന് 13.50 ലക്ഷം രൂപയും 7 സീറ്റര്‍ പതിപ്പിന് 13.85 ലക്ഷം രൂപയുമാണ് വില. സൂചിപ്പിച്ച എല്ലാ വിലകളും ഇന്ത്യയിലെ എക്‌സ്-ഷോറൂം വിലകളാണ്. ഈ പുതിയ ഓട്ടോമാറ്റിക് വേരിയന്റുകളുടെ ബുക്കിംഗ് നിലവില്‍ നടക്കുന്നുണ്ട്. 25,000 രൂപയാണ് ബുക്കിംഗ് തുക. സിട്രോണ്‍ സി3 എയര്‍ക്രോസിന്റെ മാനുവല്‍ വകഭേദങ്ങള്‍ക്ക് നിലവില്‍ 9.99 ലക്ഷം മുതല്‍ 12.75 ലക്ഷം രൂപ വരെയാണ് വില. ഓട്ടോമാറ്റിക് വേരിയന്റുകളില്‍ ഒരേ 1.2ലി, 3സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. പുതിയ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മുഖേന മുന്‍ ചക്രങ്ങളിലേക്ക് പവര്‍ എത്തിക്കുന്നതിനൊപ്പം 109 ബിഎച്ച്പി കരുത്തും 205 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നു.