റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി മികച്ച പരേഡ് സംഘത്തിനുള്ള പുരസ്കാരം മലയാളിയായ ശ്വേത സുഗതൻ ഐപിഎസ് നയിച്ച ദില്ലി പൊലീസ് മാർച്ചിംഗ് സംഘത്തിന്. രണ്ടാം തവണയാണ് റിപ്പബ്ലിക് ദിന പരേഡിൽ ശ്വേത ദില്ലി പൊലീസ് മാർച്ച് സംഘത്തെ നയിച്ചത്. ഇക്കുറി നാരിശക്തി പ്രമേയമാക്കിയ റിപ്പബ്ലിക് പരേഡിൽ വനിതകളാണ് മാർച്ചിംഗ് സംഘത്തിൽ പങ്കെടുത്ത്. അതോടൊപ്പം പരേഡിലെ ജനപ്രിയ മാർച്ചിംഗ് സംഘത്തിനുള്ള അവാർഡ് സിആർപിഎഫ് വനിത പരേഡ് സംഘത്തിനാണ്. മലയാളിയായ മേഘാ നായരാണ് സിആർപിഎഫ് പരേഡ് സംഘത്തെ നയിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പുരസ്കാരം വിതരണം ചെയ്യും.
മികച്ച പരേഡ് സംഘത്തിനുള്ള പുരസ്കാരം ദില്ലി പൊലീസ് മാർച്ചിംഗ് സംഘത്തിന്
