കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. നവ കേരളത്തിന്റെ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ നയങ്ങൾ തടസ്സമാണ്. പ്രതിപക്ഷം പോലും കേന്ദ്രത്തിന് കൂട്ടുനിൽക്കുകയാണ്. വായ്പ പരിധിയും മറ്റും വെട്ടിക്കുറച്ചതുമൂലം സാമ്പത്തിക പ്രതിസന്ധി ദിനംതോറും കൂടി വരികയാണ്. 2023 24 കാലയളവിൽ 6000 കോടി രൂപയുടെ കുറവാണ് ഉണ്ടായത്. ജനസംഖ്യാപരിധി വെച്ച് നികുതി വിഭജിച്ചത് കേരളത്തിന് ദോഷം ചെയ്തു. ലൈഫ് വീടുകൾ ഓരോരുത്തരുടെയും സ്വന്തമാണ്, അവിടെ ഒന്നും എഴുതിവെച്ച് ബ്രാൻഡ് ചെയ്യാൻ കേരളത്തിന് താല്പര്യം ഇല്ല.
കേന്ദ്രത്തിൽനിന്ന് ലഭിക്കാനുള്ള ഗ്രാൻഡുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. കോളേജ് അധ്യാപകർക്ക് യുജിസി സ്കെയിലിൽ ശമ്പളം വർധിപ്പിച്ചതിന്റെ ഗ്രാൻഡ് ഇതുവരെ ലഭിച്ചിട്ടില്ല. ജനാധിപത്യത്തെ അർത്ഥവത്താക്കിയ പരിപാടിയായിരുന്നു നവകേരള സദസ്സ് എന്ന്മുഖ്യമന്ത്രി പറഞ്ഞു.ഫെബ്രുവരി 18 മുതൽ വിവിധ ജില്ലകളിൽ മുഖാമുഖ ചർച്ചാ പരിപാടി നടക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി എട്ടിന് ഡൽഹിയിൽ ആരംഭിക്കുന്ന സമരത്തിൽ എംഎൽഎമാരും എംപിമാരും പങ്കെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.