veena vijayan 363x203xt 1

CMRL – എക്‌സാലോജിക്ക് ഇടപാടിൽ വീണ വിജയനൊപ്പം, മുഖ്യമന്ത്രി പിണറായി വിജയനെകൂടി  പരാമർശിച്ച് ROC റിപ്പോർട്ട്. മുഖ്യമന്ത്രിക്ക് CMRLൽ പരോക്ഷ നിയന്ത്രണമുണ്ടെന്നും KSIDC ക്ക്‌ ഓഹരിയുള്ള കമ്പനിയാണ് CMRL എന്നും ROC റിപ്പോർട്ടിൽ പറയുന്നു. എക്സാലോജിക്കുമായി നടന്നത് തല്പര കക്ഷി ഇടപാടെന്നും ഇത് വെളിപ്പെടുത്താതിരുന്നത് നിയമലംഘനമെന്നും റിപ്പോർട്ട് . സിഎംആർഎലിൽ നിന്ന് പണം വാങ്ങിയത് പ്രതിഫലത്തിനാണെന്ന് തെളിയിക്കുന്ന ഒരു രേഖയും എക്‌സാലോജികിന് ഹാജരാക്കാനിയില്ല, എന്നാൽ വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചെന്ന വിവരം എക്‌സാലോജിക് കൈമാറിയെന്നും ആർഒസിയുടെ റിപ്പോർട്ടിലുണ്ട് . എക്സാലോജിക്കിനെതിരെ അന്വേഷണം സിബിഐക്കോ ഇഡിക്കോ വിടാമെന്നും ആർഒസി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.എക്‌സാലോജിക്കിനെതിരെ കേന്ദ്ര എജൻസിയുടെ അന്വേഷണം നേരത്തെ പ്രഖ്യാപിച്ചിരുന്നു.അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിനെതിരെയും പൊതുമേഖല സ്ഥാപനമായ വ്യവസായ വികസന കോർപറേഷനെതിരെയുമാണ് അന്വേഷണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *