കാട്ടാക്കടയിൽ ഒന്നര വയസുകാരനെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവത്തിൽ പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ്.ശ്രീകണ്ഠൻ- സിന്ധു ദമ്പതികളുടെ ഒന്നര വയസുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മയുടെ സഹോദരികൂടിയായ പ്രതി മഞ്ചു പൊലീസ് കസ്റ്റഡിയിലാണ്.
ഇന്നു രാവിലെ 11 മണികൂടുകൂടിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊലപാതകം നടത്തിയ ശേഷം മഞ്ജു ആ പ്രദേശത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ്കാരോട് വിവരം പറഞ്ഞു.പിന്നീട് ഫയർഫോഴ്സിനെ അറിയിക്കുകയും അവർ സ്ഥലത്തെത്തി കിണറ്റിൽ നിന്ന് കുട്ടിയെ കരയ്ക്ക് എടുക്കുകയും ചെയ്തു. പക്ഷേ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ആയില്ല. കസ്റ്റഡിയിൽ എടുത്ത പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന് പോലീസ് മനസ്സിലാക്കി. മാനസിക അസ്വസ്ഥതയാണ് കുട്ടിയുടെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.