എൽ ഡി ക്ലർക്ക് അടക്കമുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി നീട്ടി പി എസ് സി. രണ്ടു ദിവസത്തേക്ക് കൂടിയാണ് അപേക്ഷിക്കാനുള്ള തീയതി നീട്ടിയിരിക്കുന്നത്.അഞ്ചാം തിയതി രാത്രി 12 മണി വരെ അപേക്ഷ സമർപ്പിക്കാമെന്ന് പി എസ് സി അറിയിച്ചു.2024 പകുതിയോടെയാകും പരീക്ഷകള്‍ നടക്കുക. നിലവിലെ എല്‍ ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റ് കാലാവധി 2025 ജൂലൈയിലാണ് അവസാനിക്കുക. അതിനു ശേഷമാകും പുതിയ റാങ്ക് ലിസ്റ്റ് പ്രാബല്യത്തില്‍ വരിക.