ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിന് അരവിന്ദ് കെജ്രിവാൾ ഹാജരായില്ല. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച മൂന്നാം സമന്‍സും ഡല്‍ഹി മുഖ്യമന്ത്രി അവഗണിച്ചു. കെജ്രിവാളിനെ എങ്ങനേയും അറസ്റ്റ് ചെയ്യാനായാണ് ഇ ഡി ശ്രമിക്കുന്നതെന്നും സമന്‍സുകള്‍ നിയമവിരുദ്ധമായാണ് തയാറാക്കിയിരിക്കുന്നതെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.
അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെങ്കിലും നിയമവിരുദ്ധമായാണ് സമന്‍സ് അയച്ചിരിക്കുന്നതെന്ന് കെജ്രിവാള് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തന്നെ ഈ നോട്ടീസയച്ചത് നിയമവിരുദ്ധമാണെന്നും കെജ്രിവാളിനെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്താനാണ് സര്‍ക്കാര്‍ ഇ ഡിയെ ഉപയോഗിക്കുന്നതെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ഇക്കഴിഞ്ഞ നവംബര്‍ 2നും ഡിസംബര്‍ 21നുമാണ് ഇതിനുമുന്‍പ് കെജ്രിവാളിന് സമന്‍സ് ലഭിച്ചിരുന്നത്.