എറണാകുളം അങ്കമാലി അതിരൂപതയിലെ രണ്ടുവര്‍ഷം നീണ്ട കുര്‍ബാന തര്‍ക്കം വത്തിക്കാൻ പ്രതിനിധിയുമായുള്ള ചർച്ചയിൽ പ്രശ്നപരിഹാരത്തിന് ധാരണയായി. ചര്‍ച്ചയിലെ അടച്ചിട്ട സെന്റ് മേരീസ് ബസലിക്ക ഡിസംബർ 24 ന് തുറക്കാനും, തിരുപ്പിറവി ചടങ്ങിൽ മാത്രം സിനഡ് കുർബാന അർപ്പിക്കാനും തീരുമാനമായി. ബിഷപ് ബോസ്കോ പുത്തൂരാണ് ഏകീകൃത കുർബാന ചൊല്ലുക. ചര്‍ച്ചയിലെ തീരുമാനം സംബന്ധിച്ച് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. മറ്റു പള്ളികളിൽ വർഷത്തിലൊരിക്കൽ സിനഡ് കുർബാന അർപ്പിക്കും.
സെന്റ് മേരീസ് ബസലിക്ക തുറക്കും
