അധോലോക നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘമാണ് നടൻ സൽമാൻ ഖാനെതിരെ വീണ്ടും ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ മുംബൈ പോലീസ് അദ്ദേഹത്തിന്റെ സുരക്ഷാ ക്രമീകരണം വര്‍ദ്ധിപ്പിച്ചു. പോസ്റ്റ് എവിടെ നിന്നാണ് ജനറേറ്റ് ചെയ്തതെന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബിഷ്ണോയിയുടെ തന്നെ ആണോയെന്നും ബിഷ്ണോയി ജയിലിലായതിനാൽ ആരാണ് അത് കൈകാര്യം ചെയ്യുന്നതെന്നും പരിശോധിക്കാൻ ഫേസ്ബുക്കിന് മെയില്‍ അയച്ചിട്ടുണ്ടെന്നും, ഐപി കണ്ടെത്താൻ ശ്രമിക്കുകയാണെന്നും മുംബൈ പോലീസ് അറിയിച്ചു.
നടൻ സൽമാൻ ഖാന് വീണ്ടും ഭീഷണി
