നവകേരള സദസ് ഇന്ന് വയനാട്ടില്‍ നടക്കും. ഓരോ വേദിയിലും ജനങ്ങളുടെ പരാതി സ്വീകരിക്കാൻ 10 കൗണ്ടറുകൾ വീതം സജ്ജീകരിച്ചിട്ടുണ്ട്. ഓരോയിടത്തും പരിപാടി തുടങ്ങുന്നതിന് മൂന്നു മണിക്കൂർ മുൻപ് മുതൽ പരാതി സ്വീകരിച്ചു തുടങ്ങും. അതേസമയം കനത്തമഴയെ തുടര്‍ന്ന് കല്പറ്റയില് നടക്കാനിരിക്കുന്ന നവകേരള സദസിന്റെ പരാതി കൗണ്ടര്‍ മാറ്റി. ഉച്ചയ്ക്ക് ശേഷം സദസ് നടക്കാനിരിക്കുന്ന ബത്തേരിയിലും കനത്ത മഴ തുടരുകയാണ്.