നവംബറില്‍ ഇന്ത്യയിലെ ഇലക്ട്രിക് ടൂ വീലറുകളുടെ വില്‍പ്പന ഒരു ലക്ഷം യൂണിറ്റിന് അടുത്തെത്തി. നവംബര്‍ മാസം കഴിയുമ്പോഴേക്കും ഇത് ഒരു ലക്ഷം പിന്നീടുമെന്നാണ് സൂചന. ഉത്സവ കച്ചവടത്തിന്റെ കരുത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 40 ശതമാനം അധിക വില്‍പ്പന നേടാന്‍ ഇക്കുറി സാധിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യത്തെ ആറ് മാസക്കാലയളവില്‍ രാജ്യത്ത് വൈദ്യുതി ഉപയോഗിച്ച് ഓടുന്ന ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയില്‍ 10 ശതമാനത്തിലധികം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ഉത്സവ സീസണിലും വിപണിയിലെ താരമായി മാറിയിരിക്കുന്നത് പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഒല തന്നെയാണ്. നവംബര്‍ മാസം അവസാനിക്കുമ്പോള്‍ വില്‍പ്പനയില്‍ 40 ശതമാനം വര്‍ദ്ധനവാണ് ഒല പ്രതീക്ഷിക്കുന്നത്. ഉപഭോക്താക്കളിലെ വാങ്ങല്‍ ശീലം വര്‍ദ്ധിപ്പിക്കുന്നതിനായി ഓരോ ടൂ വീലറിനും 24,000 രൂപയുടെ വരെ ഓഫറുകള്‍ ഒല പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണയും വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ളത് ഐ ക്യൂബിന് തന്നെയാണ്. ഡിമാന്‍ഡ് ഉയര്‍ന്നതോടെ ഐ ക്യൂബിന്റെ ഉല്‍പ്പാദനം 25,000 യൂണിറ്റിലധികം എത്തുന്നതാണ്. ഈ വര്‍ഷം മെയ് മാസം 1.4 ലക്ഷം വാഹനങ്ങളാണ് ഇലക്ട്രിക് വാഹന നിര്‍മ്മാണ കമ്പനികള്‍ വിറ്റഴിച്ചത്.