ബാഹ്യസമ്മർദത്തെ തുടർന്നാണ് ജനകീയ ഹോട്ടൽ നടത്തിപ്പുകാരുടെ സമരമെന്നും കുടുംബശ്രീക്കാരെ പിടിച്ചുകൊണ്ടുവന്ന് സമരം ചെയ്യിക്കുന്നു എന്നുമാണ് സെക്രട്ടറിയേറ്റിന് മുന്നിൽ കുടുംബശ്രീ പ്രവർത്തകർ നടത്തിയ സമരത്തെക്കുറിച്ച് ഇ പി ജയരാജൻ പറഞ്ഞത്. ഇതിനു പിന്നിൽ യുഡിഎഫും ബിജെപിയുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ജനകീയ ഹോട്ടൽ നടത്തിപ്പുകാർ സമരം നടത്തിയത് ഒരു പാർട്ടിയും പറഞ്ഞിട്ടല്ലെന്നും, സർക്കാരിൽ നിന്നും പണം കിട്ടാതെ കടക്കെണിയിൽ ആയതോടെ ഗതികെട്ടാണ് സമരം നടത്തിയതെന്നും മലപ്പുറത്തെ കുടുംബശ്രീ പ്രവർത്തകർ വ്യക്തമാക്കി.