പതിനഞ്ച് വർഷത്തിലേറെ കാലം ദുബായിൽ ജോലി ചെയ്ത ആളാണ് കളമശ്ശേരി സ്ഫോടന കേസിലെ പ്രതിയായ മാർട്ടിൻ. അതുകൊണ്ട് തന്നെ അവിടെയുളള ബന്ധങ്ങൾ അന്വേഷിക്കേണ്ടതാവശ്യമാണ്. ഇതിന് വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇക്കാര്യങ്ങൾക്ക് വേണ്ടിയാണ് പൊലീസ് 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് കോടതി 10 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടാൻ കോടതി അനുവദിക്കുകയായിരുന്നു.അതേ സമയം അഭിഭാഷകൻ വേണ്ടെന്ന നിലപാട് ആവർത്തിക്കുകയാണ് പ്രതി ഡൊമിനിക് മാർട്ടിൻ. പൊലീസിനെതിരെ പരാതിയില്ലെന്നും താൻ ആരോഗ്യവാനാണെന്നും ഇയാൾ പറഞ്ഞു.
കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ കോടതി10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു
