രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തിന്റേതായ രീതി സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഒരു മന്ത്രിയാണ് അദ്ദേഹം, ആ മന്ത്രിക്ക് അന്വേഷണ ഏജൻസികളിൽ വിശ്വാസം വേണം. പൊലീസ് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികളും ഇവിടെയെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നോട് ചോദിച്ചിരുന്നു. ദൗർഭാഗ്യകരമായ സംഭവമാണെന്നും അന്വേഷിക്കുന്നുണ്ടെന്നും ആവശ്യമുണ്ടെങ്കിൽ കേന്ദ്ര സർക്കാരിനെ ബന്ധപ്പെടാമെന്നും അദ്ദേഹത്തോട് പറഞ്ഞിരുന്നു.