വിക്രം ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘തങ്കലാന്‍’. പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. വമ്പന്‍ മേക്കോവറിലാണ് തങ്കലാനില്‍ വിക്രം എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു അപ്ഡേറ്റ് പുറത്തു വന്നിരിക്കുകയാണ്. തങ്കലാന്‍ 2024 പൊങ്കലിനെത്തുമെന്നാണ് ചിത്രത്തെ കുറിച്ചുള്ള പുതിയ അപ്ഡേറ്റ്. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ജി വി പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്. വിക്രം നായകനാകുന്ന ‘തങ്കലാനിലേത് വേറിട്ട സംഗീതമാണ് എന്ന് ജി വി പ്രകാശ് കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്തായാലും ചിയാന്‍ വിക്രം നായകനാകുന്ന ചിത്രം തങ്കലാന്റെ റിലീസാനായാുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മാളവിക മോഹനനും പാര്‍വതി തിരുവോത്തുമാണ് ചിത്രത്തിലെ നായികമാര്‍. പശുപതിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വ്യത്യസ്തമായ ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സുമാണ് നിര്‍മാണം. കെ.ഇ. ജ്ഞാനവേല്‍ രാജയാണ് തങ്കലാന്‍ അവതരിപ്പിക്കുന്നത്. സംവിധായകന്‍ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. തമിള്‍ പ്രഭയാണ് സഹ എഴുത്തുകാരന്‍. ജി.വി. പ്രകാശ് കുമാര്‍ സംഗീതസംവിധാനവും എ കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.