ലോക്സഭ തെരഞ്ഞെടുപ്പില് വടകരയില് മത്സരിക്കണോയെന്ന് പാർട്ടി തീരുമാനിക്കുമെന്ന് കെ.മുരളീധരന്.തന്റെ അസൗകര്യം അറിയിച്ചുവെന്നും എന്നാൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം തെലങ്കാന സ്ക്രീനിങ്ങ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ എല്ലാം തയ്യാറായെന്നും കെ.മുരളീധരന് പറഞ്ഞു. ഇടതുപക്ഷവുമായി ഇനി ചർച്ച നടക്കണം . 119 ൽ 69 മുതൽ 70 സീറ്റ് വരെ തെലങ്കാനയിൽ കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടകരയില് മത്സരിക്കണോയെന്ന് പാർട്ടി തീരുമാനിക്കുമെന്ന് കെ.മുരളീധരന്
