കബഡി ഫൈനലില്‍ ചൈനീസ് തായ്‌പെയിയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതാ ടീം സ്വർണം നേടിയതോടെ രാജ്യത്തിന്റെ മെഡല്‍ നേട്ടം 100 ല്‍ എത്തി. 26-25 എന്ന സ്‌കോറിന് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യൻ സംഘത്തിന്റെ ജയം.25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കമാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം 100 ൽ എത്തിയത്. 72 വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ഏഷ്യന്‍ ഗെയിംസ് മെഡലുകളില്‍ സെഞ്ചുറി ഉറപ്പിച്ചു.