സ്വര്‍ണ വില കുത്തനെ താഴോട്ട്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് കേരളത്തിലെ സ്വര്‍ണ വില. ആഗോള വിപണിയുടെ ചുവടു പിടിച്ചാണ് കേരളത്തിലും വില കുറയുന്നത്. ആഗോള വിപണിയില്‍ 1848.82 ഡോളറിലാണ് ട്രോയ് ഔണ്‍സ് സ്വര്‍ണ വില. കഴിഞ്ഞ ആറ് മാസത്തെ ഏറ്റവും വിലക്കുറവിലാണ് കേരളത്തിലെ സ്വര്‍ണ വില ഇപ്പോള്‍. 22 കാരറ്റ് സ്വര്‍ണം പവന് കഴിഞ്ഞ അഞ്ച് ദിവസത്തില്‍ 1,280 രൂപയുടെ ഇടിവാണുണ്ടായത്. ഇന്ന് 240 രൂപ കുറഞ്ഞു. ഇന്നലെ 200 രൂപയുടെ കുറവാണുണ്ടായത്. പവന് ഇന്ന് 42,680 രൂപയായി. ഒരു ഗ്രാമിന് ഇന്ന് 30 രൂപ കുറഞ്ഞ് 5,335 രൂപയായി. 18 കാരറ്റ് സ്വര്‍ണ വിലയും കുറഞ്ഞു. ഗ്രാമിന് 4,413 രൂപയാണ് ഇന്നത്തെ വില. 25 രൂപയുടെ കുറവാണുണ്ടായത്. 22 കാരറ്റ് സ്വര്‍ണ വിലയില്‍ കഴിഞ്ഞ ഒരു കഴിഞ്ഞ വര്‍ഷത്തെ നിരക്കുകള്‍ (2022 സെപ്റ്റംബര്‍) പരിശോധിച്ചാല്‍ 10,000 രൂപയോളം വില ഉയര്‍ന്നതായി കാണാം. പിന്നീട് വിലക്കുറവ് രേഖപ്പെടുത്തിയെങ്കിലും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 7,000 രൂപയോളം വര്‍ധനവിലാണ് സ്വര്‍ണമുള്ളത്. ആഗോള വിപണിയില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണം. ഇക്കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 1628 ഡോളര്‍ വരെ സ്വര്‍ണം താഴ്ന്നിരുന്നു. 2022 സെപ്റ്റംബറിലായിരുന്നു അത്. പിന്നീട് ഡിസംബറിലാണ് 1700 ഡോളറിന് മുകളിലേക്ക് എത്തിയത്. സംസ്ഥാനത്ത് വെള്ളി വിലയില്‍ ഇന്ന് നേരിയ കുറവ്. സാധാരണ വെള്ളിക്ക് 76 രൂപയാണ് വില. ഒരു രൂപയുടെ കുറവ്. ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപ.