വര്‍ക്ക് ഷോപ്പില്‍ ബോണറ്റ് തുറന്നുവച്ച് കാറിന്റെ എന്ജിന് തകരാര്‍ ശരിയാക്കുന്നതിനിടെ മെക്കാനിക്കും കാറുടമയും നോക്കിനില്‍ക്കേ, ആ കാര്‍ മോഷ്ടിച്ചുകൊണ്ടുപോയെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ. പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാകും. എന്നാല്‍ സംഭവത്തിന്റെ വീഡിയോ കണ്ടാല്‍ വിശ്വസിക്കാതിരിക്കാനാവില്ല. റിയാദിലാണു സംഭവം. ഉടമയും മെക്കാനിക്കും കാറിന്റെ ഉയര്‍ത്തിവച്ച ബോണറ്റിനു താഴെയുള്ള എന്ജിന് പരിശോധിക്കുകയായിരുന്നു. കാറിന്റെ എന്ജിന് ഓഫാക്കിയിരുന്നില്ല. പിറകിലൂടെ പതുങ്ങിവന്ന ഒരാള്‍ കാറിന്റെ മുന്‍വാതില്‍ തുറന്ന് അകത്തുകയറിയത് മറ്റുള്ളവര്‍ കണ്ടില്ല. അകത്തുകയറിയ കള്ളന് ഉടനേ കാര്‍ പിറകോട്ടെടുത്ത് ഞൊടിയിടയില്‍ മുന്നോട്ടു കുതിച്ചു പായുകയായിരുന്നു. തടയാന്‍ ശ്രമിച്ച കാറുടമയെ ഇടിച്ചിടുകയും ചെയ്തു. അസാധാരണമായ ഈ കാര്‍ കവര്‍ച്ചയുടെ സി.സി ടിവി ദൃശ്യങ്ങള്‍ വര്ക്ക്ഷോപ്പില്നിന്നുതന്നെയാണ് പുറത്തുവിട്ടത്. ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
നോക്കിനില്‍ക്കേ കാര്‍ മോഷണം
